asia-cup

ഏഴാം തവണ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

സിൽഹത്ത്: ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് കീഴടക്കി വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ചാമ്പ്യൻമാരായി. ഇന്ത്യ ഏഴാം തവണയാണ് ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്. ബംഗ്ലാദേശിലെ സിൽഹത്തിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ വെറും 51 പന്തുകൾ കൊണ്ട് ലക്ഷ്യത്തിലെത്തി . 25 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ സ്‌മൃതി മന്ഥാനയുടെ ബാറ്റിംഗാണ് ഇന്ത്യൻ ചേസിംഗ് അനായാസമാക്കിയത്.

മൂന്നോവറിൽ ഓവറിൽ ഒരു മെയ്ഡനുൾപ്പെടെ 5 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗാണ് കളിയിലെ മികച്ച താരം. ദീപ്‌തി ശർ‌മ്മയാണ് പ്ലെയർ ഓഫ് ദ സീരീസ്.