sunny-leone-daughter

മകളുടെ ഏഴാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് താരം സണ്ണി ലിയോൺ. മകൾ നിഷയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ താരവും ഭർത്താവായ ഡാനിയൽ വെബ്ബറും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മകൾ സന്തോഷത്തോടെ ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സണ്ണി ലിയോൺ നിഷയ്‌ക്ക് ജന്മദിനാശംസയായി കുറിച്ചു. "നിന്നോടുള്ള സ്നേഹം വാക്കുകളാൽ വിവരിക്കാൻ കഴിയില്ല, ദൈവത്തിന്റെ സമ്മാനമാണ് നീ" ഡാനിയൽ വെബ്ബർ തന്റെ ഇൻസ്റ്റഗ്രാമിൽ നിഷയോടുള്ള ചിത്രത്തോടൊപ്പം കുറിച്ചു.

View this post on Instagram

A post shared by Daniel "Dirrty" Weber (@dirrty99)

ബോളിവുഡിലേയ്ക്ക് ചേക്കേറിയതിന് ശേഷം 2017-ലാണ് സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾ ഒന്നര വയസ്സ് പ്രായമുള്ള നിഷയെ ദത്തെടുത്തത്. നിഷയെ കൂടാതെ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികളും താര ദമ്പതികൾക്കുണ്ട്. നോഹ്, അഷർ എന്ന തന്റെ സഹോദരങ്ങളോടൊപ്പം നിഷ ജന്മദിനാഘോഷത്തിനിടയിൽ സന്തോഷം പങ്കു വെയ്യ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. നിരവധി ആരാധകരാണ് താര പുത്രിയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

sunny-leone-family

നീലചിത്ര നായികയിൽ നിന്നും ബോളിവുഡ് താരമായി മാറിയ സണ്ണി ലിയോണിന് നിരവധി ആരാധകരാണുള്ളത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരം നടത്തി വരുന്നുണ്ട്. തെന്നിന്ത്യൻ ചിത്രങ്ങളിലും താരം ചടുലമായ നൃത്തരംഗങ്ങളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "ഓ മൈ ഗോഡ്" എന്ന തമിഴ് ചിത്രമാണ് നിലവിൽ സണ്ണി ലിയോണിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.