nandilath

തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ പുതുപുത്തൻ ഉത്‌പന്നങ്ങളും വൻ ഓഫറുകളും 60 ശതമാനം വരെ ഡിസ്കൗണ്ടുമായി 24വരെ നീളുന്ന 100 മണിക്കൂർ ദീപാവലി സെയിലിന് തുടക്കമായി. ഇതോടൊപ്പം ജി-മാർട്ട് പഞ്ച് പഞ്ച് ഓഫറിലെ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് 10 ടാറ്റാ പഞ്ച് കാറുകളും 50 വീതം എൽ.ഇ.ഡി ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് അടക്കം ഒരുകോടി രൂപയുടെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കമ്പനിയുടെ ഡിജിറ്റൽ ഡിവിഷനായ ജി-മൊബൈലിൽ നിന്ന് 5,000-9,999 രൂപനിരക്കിൽ ‌സ്‌മാർ‌ട്ട്ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 999 രൂപയുടെ ജെ.ബി.എൽ ഹെഡ്‌ഫോൺ, 10000-20000 രൂപനിരക്കിൽ ഫോൺ വാങ്ങുമ്പോൾ 2,999 രൂപയുടെ ഇയർബഡ്‌സ്, 20000-29000 രൂപനിരക്കിൽ ഫോൺ വാങ്ങുമ്പോൾ 4,998 രൂപയുടെ ഇയർബഡ്‌സും ബ്ളൂടൂത്ത് സ്പീക്കറും സമ്മാനമുണ്ട്. 30000-49000 രൂപനിരക്കിൽ ഫോൺ വാങ്ങുമ്പോൾ സമ്മാനം 8,999 രൂപയുടെ സ്മാർട്ട് വാച്ചാണ്.

50,000 രൂപയ്ക്കുമേലുള്ള ഫോണുകൾക്കൊപ്പം സമ്മാനമായി 16,996 രൂപയുടെ ഇയർബഡ്‌സ്, ബ്ളൂടൂത്ത് സ്പീക്കർ, പവർബാങ്ക്, സ്മാർട്ട് വാച്ച് എന്നിവ നേടാം. ആക്‌സസറികൾക്കും പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമുണ്ട്. എ.സികൾക്ക് 50 ശതമാനം വരെയും ക്രോക്കറിക്ക് 60 ശതമാനംവരെയും ഡിസ്കൗണ്ടുണ്ട്. ഫാൻ, കൂളർ, വാട്ടർഹീറ്റർ തുടങ്ങിയ മിനി ഹോം അപ്ളയൻസസുകൾക്ക് ഡിസ്കൗണ്ട് 50 ശതമാനം വരെ.

മികച്ച ഫിനാൻസ് സ്കീമുകളും 5-20 ശതമാനം വരെ കാഷ്ബാക്കും വൺ ഇ.എം.ഐ ബാക്ക് ഓഫറും നോ കോസ്‌റ്റ് ഇ.എം.ഐ സ്കീമുകളും സീറോ പ്രോസസിംഗ് സ്കീമുകളും ഷോപ്പിംഗ് സുഗമമാക്കാൻ ഒരുക്കിയിട്ടുണ്ടെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു. ഏറ്റവും കുറഞ്ഞ തവണവ്യവസ്ഥയും കൂടുതൽ കാലാവധിയുമുള്ള പലിശരഹിത വായ്പകളുമുണ്ട്.