
തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് കല്ലാട്ട് നഗർ റസിഡന്റസ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബസംഗമവും പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ.എ.നുജൂം അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.ഡി നേടിയ ഡോ. ഷൈന ബീഗം, എം.ബി.ബി.എസ് നേടിയ ഡോ. മുഹമ്മദ് ഫൈസൽ, ഡോ.ഷാരൂഖ് ഹുസൈൻ, സി.എ ഇന്റർമീഡിയേറ്റ് ദേശീയ റാങ്ക് ജേതാവ് അംറത്ത് ഹാരിസ്, ബി.ടെക്ക് ജേതാക്കളായ ജിസാന ഫാത്തിമ, സുഹൈൽ എൻ.എസ്, മുഹമ്മദ് സുഹൈൽ എന്നിവരെ അനുമോദിച്ചു.
കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി.സജുലാൽ, മുൻ കൗൺസിലർ റസിയ ബീഗം, ഡോ.ഷൈന ബീഗം, ട്രഷറർ ആർ. കൃഷ്ണൻ കുട്ടി നായർ, ഭാരവാഹികളായ അഡ്വ. ജി.അരുൺകുമാർ, അബ്ദുൽ അസീസ്, എസ്.ഷാജി, വി.സതീശൻ, ആരിഫബീവി, ഹാജാ മുഹമ്മദ്, അസോസിയേഷൻ സെക്രട്ടറി എ. ഷാഹുൽ ഹമീദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു.