gg

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിൽ ഇന്നു നടന്ന പരിശോധനയിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വവിരങ്ങൾ,​ ഫ്രിഡ്ജിൽ മനുഷ്യമാംസം സൂക്ഷിച്ചിരുന്നു എന്നതിന്റെ നിർണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നരഭോജനം നടന്നതായും പ്രതികൾ സമ്മതിച്ചു. ലൈല ഒഴികെ മറ്റു രണ്ടു പ്രതികളും മനുഷ്യമാംസം കറിവച്ച് കഴിച്ചു. പ്രഷർകുക്കറിലാണ് പാചകംചെയ്ത് കഴിച്ചത്. പൊലീസിനോട് പ്രതികൾ ഇക്കാര്യം സമ്മതിച്ചു.

ഫ്രിഡ്‌ജിൽ 10 കിലോ മനുഷ്യമാംസം സൂക്ഷിച്ചതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീരഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു, ആന്തരീകാവയവങ്ങൾ ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. ഈ മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഫ്രിഡ്ജിൽ കണ്ടെത്തിയ രക്തക്കറയാണ് നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

അത്ക്രൂരമായാണ് രണ്ടുപേരെയും മൂന്നംഗസംഘം കൊന്നത്, മൂന്നുപേരും കൊലപാതകം നടത്തിയ രീതി ഡമ്മി പരീക്ഷണത്തിൽ വിശദീകരിച്ചു. തെളിവെടുപ്പിൽ ഷാഫി കൂസലില്ലാതെയാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയ ഭഗവൽസിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്ന് ശരീരഭാഷയിൽ നിന്ന് വ്യക്തമാകുന്നതായും പൊലീസ് വിശദമാക്കി,