
തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്ത് ശുചീകരണ യജ്ഞം നടത്തി. സ്വച്ഛത 2.0യുടെ ഭാഗമായിരുന്നു ശുചീകരണം. മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമയുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം കരസേനാംഗങ്ങളും ക്ഷേത്ര ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
ക്ഷേത്രത്തിന്റെ എല്ലാ കോട്ട വാതിലുകൾക്കും ചുറ്റുമുള്ള സ്ഥലങ്ങളും ക്ഷേത്രത്തോട് ചേർന്നുള്ള കുളങ്ങളും വൃത്തിയാക്കി. ആർമിയുടെ ബോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്ര കുളങ്ങളുടെ ശുചീകരണം നടത്തിയത്. 500 കിലോ പ്ലാസ്റ്റിക്കും മറ്റ് ജീർണിക്കാത്ത മാലിന്യങ്ങളും നീക്കം ചെയ്തു.