cholesterol

ഇന്നത്തെകാലത്ത് ജീവിതശെെലിമൂലം ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന രോഗമാണ് കൊളസ്ട്രോൾ. മനുഷ്യശരീരത്തിൽ വിവിധതരം കൊഴുപ്പുകളുണ്ട്. ഇതിൽ വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ് കൊളസ്ട്രോൾ. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്ട്രോൾ. എന്നാൽ ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതൽ കൊളസ്ട്രോൾ രക്തത്തിലെത്തുമ്പോൾ ഹൃദയാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കും. അനാവശ്യ കൊളസ്ട്രോളിനെ ചീത്ത കൊളസ്ട്രോൾ അഥവാ എ ഡി എൽ എന്ന് അറിയപ്പെടുന്നു. ഇത് ശരീരത്തിൽ എത്തുന്നത് ഭക്ഷണത്തിലുടെയാണ്. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ അഥാവ എച്ച് ഡി എൽ എന്ന് അറിയപ്പെടുന്നു

ഉയർന്ന കൊളസ്ട്രോളിന് കാരണം ജീവിതശെെലിയിൽ വന്ന മാറ്റങ്ങളാണ്. എന്നിരുന്നാലും ജനിതകപരമായും അല്ലെങ്കിൽ മറ്റ് രോഗങ്ങളോ അതിനായി കഴിക്കുന്ന മരുന്നുകൾ കാരണമോ കൊളസ്ട്രോൾ ഉണ്ടാകാം. പച്ചക്കറികളിലും പഴങ്ങളിലും കൊളസ്ട്രോൾ ഒട്ടും തന്നെയില്ല.

ഇതാ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ പരിചയപ്പെടാം

1. മഞ്ഞൾ

ശരീരത്തിലെ അനാവശ്യ കൊളസ്ട്രോൾ കുറയ്ക്കാൻ മഞ്ഞൾ നല്ലതാണ്. ധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ മഞ്ഞളിന് കഴിയും.

2. ഓട്സ്

രക്തത്തിലെ കൊളസ്ടോളിന്റെ അളവ് കുറയ്ക്കുന്ന ബീറ്റ ഗ്ലൂക്കനും ഫെെബറും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

green

3.ഗ്രീൻ ടീ

ദിവസവും ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു. ഗ്രീൻ ടീയിൽ ആന്റിഓക്സി‌ഡന്റുകളും അടങ്ങിയിട്ടുണ്ട്.

4. പയർ വർഗങ്ങൾ

പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസി‌ഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

5. ഫ്ലാക് സീഡ്‌

ഫ്ലാക് സീഡ്‌ ധമനികളിലെ വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് നിയന്തിക്കുകയും ചെയ്യുന്നു. ദിവസവും 30 ഗ്രാം ഫ്ലാക് സീഡ്‌ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

6. മല്ലി വിത്ത്

മല്ലി വിത്തിട്ട വെള്ളം ദിവസവും കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രാത്രി വെള്ളത്തിൽ മല്ലി വിത്ത് ഇട്ട് തിളപ്പിച്ച ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക.

7. ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു . ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ മാറ്റി പകരം നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഓറഞ്ച് ജ്യൂസ് സഹായിക്കുന്നു.