
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധനയ്ക്ക് ഇറങ്ങാറുണ്ട്. നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്നും ഫൈൻ ഈടാക്കാറുമുണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥരെങ്കിലും നിയമം നടപ്പിലാക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നത് കാണാനാവും. ഇവർ വാഹന ഉടമകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും പതിവാണ്. ജനങ്ങൾക്ക് നിയമ വശങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്.
ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് വാഹന പരിശോധന നടത്തുമ്പോൾ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചില ചട്ടങ്ങളുണ്ട്. വാഹന പരിശോധനയ്ക്കായി ട്രാഫിക് പോലീസ് റോഡരുകിൽ കൈ കാണിക്കുമ്പോൾ ഇക്കാര്യങ്ങൾ ഇനി മറക്കരുത്.
1. ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് 1932 അനുസരിച്ച്, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒരു അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ (എഎസ്‌ഐ) റാങ്കിലുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ നിങ്ങൾക്ക് പിഴ ചുമത്താനാകൂ.
എഎസ്‌ഐമാർ, സബ് ഇൻസ്‌പെക്ടർമാർ, ഇൻസ്‌പെക്ടർമാർ എന്നിവർക്ക് നിങ്ങൾക്ക് സ്ഥലത്തുതന്നെ പിഴ ചുമത്താൻ അധികാരമുണ്ട്. ട്രാഫിക് കോൺസ്റ്റബിൾമാർക്ക് അവരുടെ സഹായത്തിനായി മാത്രമേ അവിടെ നിൽക്കാൻ കഴിയു. നിങ്ങളുടെ വാഹനത്തിൽ നിന്ന് താക്കോൽ നീക്കം ചെയ്യാൻ അവർക്ക് അധികാരമില്ല.
2. പിഴ ചുമത്താൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഒരു ചെലാൻ ബുക്കോ ഇചെലാൻ മെഷീനോ കരുതണം. ഇവ രണ്ടും കൂടാതെ അവർക്ക് പിഴത്തുക പിരിക്കാൻ അധികാരമില്ല.
3. പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസസ്ഥൻ യൂണിഫോം ധരിക്കണം, അതിൽ ഉദ്യോഗസ്ഥന്റെ പേര് ഉള്ള നെയിം പ്‌ളേറ്റ് ഉണ്ടായിരിക്കണം. ഇനി പൊലീസ് ഉദ്യോഗസ്ഥർ സിവിലിയൻ വസ്ത്രമാണ് ധരിച്ചിട്ടുള്ളതെങ്കിൽ നിങ്ങൾക്ക് ഐഡന്റിറ്റി പ്രൂഫ് കാണിക്കാൻ ആവശ്യപ്പെടാം.
4. ഒരു ട്രാഫിക് പൊലീസ് ഹെഡ് കോൺസ്റ്റബിളിന് പരമാവധി 100 രൂപ മാത്രമേ പിഴ ചുമത്താനാകൂ. ഒരു എഎസ്‌ഐക്കോ എസ്‌ഐക്കോ മാത്രമേ 100 രൂപയ്ക്ക് മുകളിൽ പിഴ ചുമത്താനാകൂ.
5. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിങ്ങളുടെ വാഹനത്തിൽ നിന്ന് താക്കോൽ നീക്കം ചെയ്യുകയാണെങ്കിൽ, ആ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുക, ഇതുമായി മുതിർന്ന ഉദ്യോഗസ്ഥന്റെ മുമ്പാകെ പരാതിപ്പെടുക.
6. വാഹനമോടിക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം.
അതേസമയം വാഹനത്തിന്റെ രജിസ്‌ട്രേഷന്റെയും ഇൻഷുറൻസ് പേപ്പറിന്റെയും പകർപ്പുകളും ഉണ്ടായിരിക്കണം.
7. പിഴ അടയ്ക്കാനുള്ള തുക കയ്യിൽ ഇല്ലെങ്കിൽ, അത് പിന്നീട് കോടതിയിൽ അടയ്ക്കാനാവും.
8. പരിശോധനയ്ക്കിടെ ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിങ്ങളോട് മോശമായി പെരുമാറിയാൽ, മുതിർന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെടണം.