'ന്റെ ഉപ്പുപ്പാക്ക് ഒരു ആനയുണ്ടാർന്നു' എന്നു പറയും പോലെയാണ് ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവസ്ഥ. അറുപത് വർഷത്തോളം രാജ്യം ഭരിച്ച പാർട്ടി, മഹാത്മ ഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും പിന്തുടർച്ചക്കാർ എന്ന് പറയുന്നവരുടെ സംഘടന ഇന്ന് എവിടെയെത്തി നിൽക്കുന്നു?

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ അദ്ധ്യക്ഷനായി നിയമിക്കണമെന്ന് പറഞ്ഞത് രാഹുൽ ഗാന്ധി തന്നെ.

tharoor

'അയ്യോ അച്ഛാ പോകല്ലേ' എന്ന കണ്ണുനീർ നാടകത്തിനൊടുവിൽ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാകാതെ പാർട്ടി നട്ടംതിരിഞ്ഞു. അനാരോഗ്യമായാരുന്നിട്ടും നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി സോണിയ ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു. രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേക്ക് നീങ്ങവെ കൃത്യമായി പറഞ്ഞാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ശേഷിക്കെയാണ് ആമയും മുയലും പന്തായത്തിലെന്ന പോലെ കോൺഗ്രസ് അദ്ധ്യക്ഷതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മല്ലികാർജുൺ ഖാർഗെയോ ശശി തരൂരോ? സർവശക്തനായി വിരാജിക്കുന്ന നരേന്ദ്ര ദാമോദർദാസ് മോദിയെ നേരിടാൻ കോൺഗ്രസിനെ ശക്തമാക്കാൻ സംഘടന തിരഞ്ഞെടുപ്പ് വഴി സാധിക്കുമോ? അതോ പാർട്ടിയിലെ കലഹം മൂക്കുമോ? വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ