
കുർള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കയറി ഓട്ടോ ഓടിച്ചതിന് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ ആദ്യമാണ് സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് ഓട്ടോറിക്ഷ പ്രവേശിക്കുന്ന വീഡിയോ വൈറലായത്. വിവാദ വീഡിയോ നിരവധി പേർ പൊലീസുമായി പങ്കുവച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കുർള ആർപിഎഫിൽ നൽകുന്ന വിവരമനുസരിച്ച് ഒക്ടോബർ 12 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഓട്ടോറിക്ഷ കുർള റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചത്. സംഭവം വിവാദമായതോടെ റെയിൽവേ പൊലീസ് ഇയാളുടെ വാഹനം പിടിച്ചെടുത്തു. കേസെടുത്ത് ഡ്രൈവറെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.