boat

കതിഹർ: ബീഹാറിലെ കതിഹാർ ജില്ലയിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കർഷകത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മുങ്ങൽ വിദഗ്ദ്ധരും എൻ.ഡി.ആർ.എഫ് സംഘവും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ മരിച്ചവ‌ർക്ക് അനുശോചനം രേഖപ്പെടുത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.