rohit

ബ്രിസ്ബേൻ : ട്വന്റി-20 ലോകകപ്പിന് ആസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം ഇന്ന് സന്നാഹമത്സരത്തിൽ ആതിഥേയരെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.30 മുതലാണ് മത്സരം.ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയും ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിലേക്ക് കടന്നവരാണ്. ലോകകപ്പിനായി നേരത്തേ ആസ്ട്രേലിയയിലെത്തിയ ഇന്ത്യ പെർത്തിൽ വെസ്റ്റേൺ ആസ്ട്രേലിയയുമായി രണ്ട് സന്നാഹമത്സരങ്ങളിൽ കളിച്ചിരുന്നു. ഇതിൽ ആദ്യത്തേതിൽ ജയിക്കുകയും രണ്ടാമത്തേതിൽ തോൽക്കുകയും ചെയ്തിരുന്നു.