mm

പതിനൊന്നു വർഷത്തെ നീണ്ട ഇടവേളക്കുശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന

അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ചിത്രീകരണം വർക്കലയിൽ ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥ പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്ക് ഏറെ പ്രധാന്യം നൽകുന്നു.നായകനും നായികയും നിഹാലും ഗോപിക ഗിരീഷുമാണ്.ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരാണ് മറ്റ് താരങ്ങൾ.സൂപ്പർ ഹിറ്റായ നിന്നിഷ്ടം എന്നിഷ്ടത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്തത്. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി ആണ് നിർമാണം.ഛായാഗ്രഹണം -ബി.ടി.മണി. എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.പി.ആർ. ഒ വാഴൂർ ജോസ്.