പ്രധാന വേഷത്തിൽ നഞ്ചമ്മ

mm

രാഹുൽ മാധവിനെ കേന്ദ്രകഥാപാത്രമാക്കി സുബി ടാൻസാ സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ പാലക്കാട് ചിത്രീകരണം ആരംഭിച്ചു.പ്രധാന കഥാപാത്രമായി നഞ്ചമ്മയും എത്തുന്നു. മേജർ രവി, ഷാജു ശ്രീധർ, ലിഷോയ്, സർജന്റ് സാജു .എസ്. ദാസ്,

ദേവദത്തൻ, മുരളി, ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ, ലത ദാസ്, ഷോബിക ബാബു, തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സർജന്റ് സാജു എസ് . ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവഹിക്കുന്നു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രൻ, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ ,​ ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.ഭദ്ര ഗായത്രി പ്രോഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. പി. ആർ .ഒ എ .എസ് ദിനേശ്.