tata

കൊച്ചി: ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഒരുപോലെ അനുയോജ്യമായതും ദുർഘടപാതയിലും സുഗമമായ യാത്ര സാദ്ധ്യമാക്കുന്നതുമായ 'യോദ്ധ 2.0",​ ഇൻട്ര വി20 ബൈ-ഫ്യുവൽ,​ ഇൻട്ര വി50 പിക്കപ്പ് ശ്രേണി അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്.
ഉയർന്ന പോലോഡ് ശേഷി,​ കരുത്തുറ്റ ബോഡി,​ നീളം കൂടിയ ഡെക്ക്,​ ഉയർന്ന റേഞ്ച്,​ യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ആധുനിക ഫീച്ചറുകൾ എന്നിങ്ങനെ നിരവധി മികവുകളുണ്ട്. ഇതിനകം രാജ്യമെമ്പാടുമായി 750 യൂണിറ്റുകളുടെ വിതരണം ടാറ്റ നടത്തി.
കൃഷി,​ പൗൾട്രി,​ ഡയറി മേഖലകൾക്കും എഫ്.എം.സി.ജി.,​ ഇ-കൊമേഴ്‌സ്,​ ലോജിസ്‌റ്റിക്‌സ് ആവശ്യങ്ങൾക്കും അനുയോജ്യമാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഈ പിക്കപ്പുകൾ. മികച്ച ഇന്ധനക്ഷമത,​ കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഉടമയുടെ ബിസിനസ് വളർച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ടാറ്റാ മോട്ടോഴ്‌സ് പറയുന്നു.