k-surendran

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രാമായണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.തൃശ്ശൂരിന് അപ്പുറത്തുള്ളവർ കൊള്ളരുതാത്തവരെന്ന് പറഞ്ഞത് വേദനാജനകവും പ്രതിഷേധാർഹവുമാണെന്നും കേരളത്തെ കേരളമാക്കിയ നവോത്ഥാന നായകർക്ക് ജന്മം നൽകിയ നാടിനെയാണ് അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പരാമർശം നടത്തിയ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി തയ്യാറാകണമെന്നും ശശി തരൂർ എം.പി,​പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവർ മൗനം പാലിക്കാതെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.