
കുട്ടികൾക്ക് ശാരീരിക വ്യായാമത്തിന് കളികൾ മാത്രം മതിയായിരുന്നു പണ്ട്. എന്നാൽ മാറിയ കാലത്തിൽ മൈതാനങ്ങളും വീട്ടുമുറ്റങ്ങളും ഇല്ലാതായത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കളികൾക്കുള്ള അവസരം കുറഞ്ഞതിനാൽ കുട്ടികളും വ്യായാമത്തിൽ ഏർപ്പെടേണ്ടതുണ്ട്.
ദിവസം ഒരു മണിക്കൂർ നിർബന്ധമായും വ്യായാമം ചെയ്യുക. പേശികളെയും എല്ലുകളെയും ബലപ്പെടുത്തുന്ന വ്യായാമ മുറകൾ ആഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യണമെന്നാണ് ശിശുരോഗ വിദഗ്ധർ പറയുന്നത്. ഒപ്പം ശ്വാസകോശത്തിനും ഹൃദയത്തിനും
ആരോഗ്യപ്രദമായ വ്യായാമ മുറകളും കുട്ടികളെ ശീലിപ്പിക്കുക. ശരീരഭാരം നിയന്ത്രിച്ചാൽ നിരവധി ജീവിതശൈലീ രോഗങ്ങളെ അകറ്റാൻ കഴിയും.