hackers

നാമെല്ലാവരും ദിവസത്തിൽ ഏറെ നേരം ചിലവഴിക്കുന്ന ഒന്നാണ് സമൂഹമാദ്ധ്യമങ്ങൾ. യുവാക്കളും മുതിർന്നവരും അതിൽ ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്‌ബുക്ക്. എന്നാൽ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്കർമാരുടെ ആക്രമണം നേരിടുന്നുണ്ടോ എന്നും അത് എങ്ങനെ മറികടക്കാമെന്നും അറിയാൻ ചില വഴികളുണ്ട്. നമുക്ക് തിരിച്ചറിയാത്ത ലോഗിൻ അലർട്ടുകളെയും ടു ഫാക്‌ടർ ഓതന്റികേഷനെയും ശ്രദ്ധിച്ചാൽ ഹാക്കർമാരിൽ നിന്ന് നമുക്ക് രക്ഷനേടാം.

ഇതിനായി ചെയ്യേണ്ടത് ഫേസ്‌ബുക്ക് സെറ്റിംഗ്സ് എടുക്കുക. ഇതിൽ സെക്യൂരിറ്റി ഭാഗം ക്ളിക്ക് ചെയ്യുക. ഇപ്പോൾ തിരിച്ചറിയാത്ത ലോഗിൻ ശ്രമങ്ങൾക്ക് അറിയിപ്പ് നൽകുന്ന ഗെറ്റ് അലർട്ട് എബൗച്ച് അൺറെക്കഗ്‌നൈസ്‌ഡ് ലോഗിൻസ് എന്നത് എടുക്കുക. മെറ്റ ഇതിൽ തിരിച്ചറിയാത്ത ഡിവൈസിലെയോ ബ്രൗസറിലെയോ ലോഗിൻ ശ്രമങ്ങളെക്കുറിച്ച് നിങ്ങളോട് സൂചിപ്പിക്കും. ഇത് പരിശോധിച്ച ശേഷം സംശയം തോന്നുന്ന സെഷൻ ലോഗൗട്ട് ചെയ്യാം. ഏത് ഡിവൈസിൽ നിന്നും ആരാണ് ലോഗിൻ ചെയ്‌തതെന്ന് ഇവിടെ വ്യക്തമായി കാണാനാകും. അപ്പോൾ തിരിച്ചറിയാത്ത ഏതെങ്കിലും സെഷനുണ്ടെങ്കിൽ അത് സ്‌ക്‌റബ് ചെയ്‌ത് നീക്കം ചെയ്യാം. ഇപ്പോൾ ആരെങ്കിലും ആക്‌ടീവായി ഫേസ്‌ബുക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും നിങ്ങൾക്കറിയാം. ഈ ലിസ്‌റ്റ് അധികം വലുതാകാൻ അനുവദിക്കരുത്. സംശയം ബലപ്പെടുകയാണെങ്കിൽ എല്ലാ സെഷനിൽ നിന്നും ലോഗൗട്ട് ചെയ്യാവുന്നതാണ്.

സൈബർ കുറ്റവാളികൾക്ക് ഒരാളുടെ ഒരു പാസ്‌വേർഡ് ലഭിച്ചാൽ അത് മറ്റെവിടെയെങ്കിലും കൂടി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് അറിയാം. അതിനാൽ അവർ നിരന്തരമായി ശ്രമം നടത്തുമെന്ന് സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ സാം കറി പറയുന്നു. ഹാക്കർമാർക്ക് നമ്മുടെ സ്വകാര്യ സന്ദേശങ്ങൾ ഹാക്ക് ചെയ്യാനും അതിന്റെ പേരിൽ നമ്മെ ബ്ളാക്‌മെയിൽ ചെയ്യാനും സാധിക്കും എന്നതിനാൽ കൃത്യമായി ഇടവേളകളിൽ ശക്തമായ പാസ്‌വേർഡുകൾ ഉപയോഗിച്ച് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ സുരക്ഷിതമാക്കണം.