crime

കൊച്ചി:നരബലിയും നര ഭോജനവുമെല്ലാം ശ്രീനാരായണ ഗുരുദേവ ദർശനത്തിൽ നിന്നും അകന്ന സമൂഹത്തിന്റെ ലക്ഷണമാണെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ആലുവ കേന്ദ്രീകരിച്ച് രൂപീകരിച്ച ശ്രീനാരായണ ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവൻ പി​റന്ന നാട്ടിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് പുറത്തുവരുന്നത്. സമൂഹത്തിന്റെ സമഗ്ര പുരോഗതി അകക്കണ്ണ് കൊണ്ടു കണ്ടായിരുന്നു ഗുരുവിന്റെ ജീവിതം. ഗുരുവിന്റെ തത്വദർശനം മറ്റെന്തിനേക്കാളും അധികം ഉയർത്തിപ്പിടിക്കേണ്ട സാഹചര്യത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.