death

മെക്സിക്കോ സിറ്റി : മദ്ധ്യ മെക്സിക്കൻ നഗരമായ ഇറാപ്വാറ്റോയിൽ ബാറിൽ അജ്ഞാതർ നടത്തിയ വെടിവയ്പിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്വനഹ്വാറ്റോ സംസ്ഥാനത്ത് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂട്ടവെടിവയ്പാണിത്.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ട് മണിയോടെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. അക്രമി സംഘത്തിൽ എത്ര പേർ ഉണ്ടായിരുന്നെന്നും വ്യക്തമല്ല.

മെക്സിക്കോയിലെ പ്രധാന ഉത്പാദന ഹബ്ബായ ഗ്വനഹ്വാറ്റോയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മയക്കുമരുന്ന് ഗാംഗുകൾ തമ്മിൽ ഏറ്റുമുട്ടൽ വ്യാപകമാണ്. സെപ്തംബർ 21ന് ഗ്വനഹ്വാറ്റോയിലെ ടാറിമോറോ നഗരത്തിലെ ബാറിൽ അജ്ഞാതർ നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.