pradeep

കോട്ടയം: ഭാര്യയെ വെട്ടിയശേഷം ഒളിവിൽ പോയ കാണക്കാരി കളപ്പുര വെച്ചയമുകളിൽ പ്രദീപ്കുമാറിനെ (44) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.14നാണ് കുടുംബവഴക്കിനെ തുടർന്ന് ഭാര്യ മഞ്ജുവിനെ ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.മഞ്ജുവിന്റെ കഴുത്തിനും തലയ്ക്കും പരിക്കേൽക്കുകയും തടയാൻ ശ്രമിക്കവേ മൂന്നു കൈവിരലുകൾ അറ്റുപോവുകയും ചെയ്തിരുന്നു.മഞ്ജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രദീപിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ഉഴവൂർ അരീക്കര പള്ളിപ്പാറയിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് രാമപുരം എസ്.ഐ കെ.ബി ജയൻ പറഞ്ഞു.പ്രദീപിന്റെ ഫോൺ ഓണായിരുന്നതിനാൽ ടവർ ലൊക്കേഷൻ വഴിയാണ് പൊലീസിന് ഇവിടെയെത്താൻ കഴിഞ്ഞത്.സമീപത്ത് ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മക്കൾ: അഭിനയ,അഭിനവ്.