finance-minister

ന്യൂഡൽഹി: ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിയുന്നതല്ല ഡോളർ ശക്തി പ്രാപിക്കുന്നതാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെ കാരണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. രൂപയുടെ വില ഡോളറിന് മുന്നിൽ കൂപ്പുകുത്തിയതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രൂപയുടെ മൂല്യം 82.69-ായി ഇടിഞ്ഞതിനെക്കുറിച്ച് എഎൻഐ ഉയർത്തിയ ചോദ്യത്തിന്

"ഡോളർ ആഗോളതലത്തിൽ ശക്തി പ്രാപിക്കുകയാണ് അല്ലാതെ രൂപയുടെ മൂല്യം ഇടിയുന്നില്ല. ഇതിന് മുൻപ് ഡോളറിന്റെ വില ഉയർന്നപ്പോൾ ഇന്ത്യൻ രൂപ പിടിച്ച് നിന്നിട്ടുണ്ടാകാം. എന്നാൽ വളർന്നു വരുന്ന മറ്റു രാജ്യങ്ങളിലെ കറൻസികളേക്കാൾ ഭേദപ്പെട്ട പ്രകടനമാണ് രൂപ കാഴ്ച വെച്ചത്"എന്ന മറുപടിയാണ് നിർമലാ സീതാരാമൻ നൽകിയത്.

#WATCH | USA: Finance Minister Nirmala Sitharam responds to ANI question on the value of Indian Rupee dropping against the Dollar as geo-political tensions continue to rise, on measures being taken to tackle the slide pic.twitter.com/cOF33lSbAT

— ANI (@ANI) October 16, 2022

ഇന്ത്യൻ സംഘത്തിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന നയതന്ത്ര ചർച്ചകൾക്ക് ശേഷമായിരുന്നു നിർമലാ സീതാരാമൻ മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്.