
ഓസ്‌ലോ : നോർവേയിൽ നടന്ന ഫേഗർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ മലയാളി താരം എസ്.എൽ നാരായണൻ ജേതാവായി.രണ്ടാം സീഡായി മത്സരിക്കാനിറങ്ങിയ നാരായണൻ ഏഴുപോയിന്റുമായാണ് ഒന്നാമതെത്തിയത്. ഇവിടെ ടോപ്‌സീഡായി മത്സരിക്കാനിറങ്ങിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ  പ്രഗ്നാനന്ദ ആറാമതായി. ഇന്ത്യൻ മറ്റൊരു ഗ്രാൻഡ്മാസ്റ്റർ അഭിമന്യു പുരാനിക്കാണ് രണ്ടാം സ്ഥാനത്തെത്തിയത്.
അതേസമയം എയിംചെസ് റാപ്പിഡ് ഓൺലൈൻ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അർജുൻ എരിഗെയ്സി ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ അട്ടിമറിച്ചു.