
കോട്ടയം: ആരോഗ്യശാസ്ത്ര സർവകലാശാല ഏഴാമത് ഇന്റർസോൺ കലോത്സവത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് 151 പോയിന്റോടെ കിരീടം സ്വന്തമാക്കി. 138 പോയിന്റോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് രണ്ടും, 120 പോയിന്റോടെ കോട്ടയം ഗവ. മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസലർ സി.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇക്ബാൽ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ആർഷ അന്ന പത്രോസ്, മെൽബിൻ എന്നിവർ പ്രസംഗിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ്. ശങ്കർ സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ മഞ്ജിമ തെരേസ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.