amal-g-nair-

കോട്ടയം: വേർപാടിന്റെ വേദനയിലും ചുവടുകൾ പിഴയ്ക്കാതെ അച്ഛന്റെ ആഗ്രഹം സഫലമാക്കി അമൽ ജി. നായർ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിൽ കലാപ്രതിഭാപട്ടം അമലിനാണ് ലഭിച്ചത്. 2019ലെ കുഹാസ് കലോത്സവത്തിലും ഇത്തവണത്തെ സൗത്ത് സോൺ കലോത്സവത്തിലും കലാപ്രതിഭയായിരുന്നു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടി നൃത്തം എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് തിരുവനന്തപുരം ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥിയായ അമൽ ഒന്നാമതെത്തിയത്. കൊല്ലം കൊട്ടിയം കുറ്റിച്ചഴത്ത് വീട്ടിൽ പരേതനായ ഗിരീഷ് കുമാറിന്റെയും സീമയുടെ മകനാണ്. അതുലാണ് സഹോദരൻ. ഗിരീഷ് കുമാർ അടുത്തിടെയാണ് രോഗബാധിതനായി മരണപ്പെട്ടത്. അമൽ ഈ കലോത്സവത്തിലും കലാ പ്രതിഭയാകണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.