transgenders-art-festival

തിരുവനന്തപുരം: തിരുവനന്തപുരം വേദിയായ കേരള സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിൽ സംഘാടകർക്കെതിരെ പ്രതിഷധമുയർത്തി മത്സരാർത്ഥികൾ കലോത്സവത്തിനിടയിൽ വിധികർത്താക്കൾ നിറത്തിന്റെ പേരിൽ വേർതിരിവ് കാണിച്ചെന്നാണ് ആരോപണം. മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് ശേഷമായിരുന്നു മത്സരാർത്ഥികളിൽ ചിലർ വിധിപ്രഖ്യാപനത്തിൽ ക്രമക്കേട് നടന്നു എന്ന ആരോപണവുമായി പ്രതിഷേധം നടത്തിയത്.

നിറത്തിന്റെ അടിസ്ഥാനത്തിൽ വിധകർത്താക്കൾ ഫലം നിശ്ചയിച്ചതിനാൽ അർഹമായ സമ്മാനം നഷ്ടമായെന്ന് ഇവർ ആരോപിച്ചു. പ്രതിഷേധത്തിനെ തുടർന്ന് വിധികർത്താക്കൾ വേദി വിട്ട് പോയി. മന്ത്രി ആർ ബിന്ദുവും ആന്റണി രാജുവും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ 'വർണപ്പകിട്ട് 2022' ൽ പല വിഭാഗങ്ങളായാണ് ട്രാൻസ്ജെൻഡേഴ്സ് മത്സരാർത്ഥികൾ പങ്കെടുത്തത്. സർഗാത്മക കഴിവുകളുള്ള ട്രാൻസ്ജെൻഡേഴ്സിന് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ വേദി ഒരുക്കി ഉപജീവനമാർഗം കണ്ടെത്തുന്ന നൂതന പദ്ധതി നടപ്പിലാക്കുമെന്ന് കലോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു..