amal

കോട്ടയം : ആരോ​ഗ്യശാസ്ത്ര സർവകലാശാല ഏഴാമത് ഇ​ന്റർസോൺ കലോത്സവത്തിൽ അമൽ ജി. നായർ കലാപ്രതിഭയായി. കൊല്ലം ​ഗവ. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി സമ്രീൻ സത്താറാണ് കലാതിലകം. തിരുവനന്തപുരം ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായ അമൽ ജി.നായർ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിന‍ൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭയായത്. സമ്രീൻ സത്താർ കായംകുളം സ്വദേശിനിയാണ്. ഇം​ഗ്ലീഷ് പ്രസം​ഗം, എക്സ്റ്റംപർ എന്നിവയിൽ ഒന്നാം സ്ഥാനവും ഡിബേറ്റ്, പ്രോസ് ആൻഡ് കോൺസ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടി.

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനി അഞ്ജിമ എസ്.എം ആണ് ചിത്രപ്രതിഭ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി. വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും ഓയിൽ പെയി​ന്റിം​ഗിൽ രണ്ടാം സ്ഥാനവും നേടി. എറണാകുളം ​ഗവ.മെഡിക്കൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി വിനയ് വി.എസ് ആണ് സർ​ഗപ്രതിഭ. കാലടി സ്വദേശിയാണ്. സംസ്കൃതം ചെറുകഥ, ഉപന്യാസ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.