
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വിവാദ പരാമർശത്തിൽ മറുപടിയുമായി ശശി തരൂർ എം.പി. കെ,സുധാകരന്റെ ട്രെയിനി പരാമർശത്തിനെതിരെയാണ് പ്രവർത്തന പാരമ്പര്യം ഉയർത്തി തരൂരിന്റെ മറുപടി. കെ. സുധാകരന് എന്തും പറയാമെന്നും താൻ 46 വർശം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂർ പറഞ്ഞു.
സംസ്ഥാനങ്ങളിൽ പ്രചാരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂർ വിമർശിച്ചു. പ്രചാരണത്തിന് നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല, പാർട്ടി ചുമതലയുള്ളവർ നിർദ്ദേശം ലംഘിച്ച് പ്രചാരണത്തിന് പോയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ നിന്ന് നൂറിൽ കൂടുതൽ വോട്ട് കിട്ടുമെന്നും എണ്ണത്തിൽ കാര്യമില്ലെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ തരൂർ മാദ്ധ്യമ പ്രവർത്തകരോട് തിരുവനന്തപുരം വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു.