ff

ന്യൂയോർക്ക്: പലതരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രചാരണ തന്ത്രങ്ങളും ഇലക്ഷൻ കാലത്ത് കാണാറുണ്ട്. എന്നാൽ യു.എസ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ മൈക്ക് ഇറ്റ്കിസ് അല്പം ഹോട്ടായ വാഗ്ദാനങ്ങളും പ്രചാരണ തന്ത്രങ്ങളുമാണ് പുറത്തിറക്കിയിരിക്കുന്നത്. സെക്സിന് പ്രാധാന്യം നൽകിയാണ് ഇറ്റ്കിസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സെക്സ് പോസീറ്റീവ് സമീപനങ്ങളാണ് തന്രെ വാഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും വ്യഭിചാര നിയമങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. വെറുതെ പറയുന്നതല്ല അദ്ദേഹം. ഇക്കാര്യം തെളിയിക്കാനായി 13 മിനിട്ട് ദൈർഘ്യമുള്ള സെക്സ് വീഡിയോ പോൺ ഹബിൽ അദ്ദേഹം പുറത്തിറക്കുകയും ചെയ്തു. വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും ഇറ്റ്കിസിന്റെ പ്രകടന പത്രിക അമേരിക്കയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകടന പത്രിക

സൈബർ സുരക്ഷാ വിദഗ്ദ്ധനായ ഇറ്റ്കിസിന് 53 വയസുണ്ട്. ന്യൂയോർക്കിലെ 12ാം ഡിസ്ട്രിക്ടിൽ സ്വതന്ത്രസ്ഥാനാ‌ർത്ഥിയായാണ് മത്സരിക്കുന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ സെക്സ് വീഡിയോയിൽ ഇറ്റ്കിസിനൊപ്പം പോൺ താരം നിക്കോൾ സേജാണ് അഭിനയിച്ചത്. ബക്കറ്റ് ബൊനാൻസ എന്ന ഈ ചിത്രത്തിൽ അഭിനയിക്കാതെ പ്രകടനപത്രികയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിനിൽ ജനിച്ച് ഇറ്റ്കിസ് പുരോഗമന സ്ഥാനാർത്ഥി എന്നാണ് അവകാശപ്പെടുന്നത്. അതേസമയം റിപ്പബ്ലിക്കൻണ സ്ഥാനാർത്ഥി ഇറ്റ്‌കിസിനെതിരെ രംഗത്ത് വന്നു. ഇത് ഗിമ്മിക്കാണെന്നും ജനം വലയിൽ വീഴില്ലെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥി പറഞ്ഞു.