laila

പത്തനംതിട്ട: പദ്മയുടെ കൊലപാതകം നടന്ന ദിവസം ലൈലയുടെ ബന്ധു ഇലന്തൂരിലെ വീട്ടിലെത്തിയിരുന്നെന്ന് ഷാഫിയുടെ മൊഴി. കൊലപാതക വിവരം പുറത്താകുമെന്ന ഭീതിയിൽ ഈ ബന്ധുവിനെ പെട്ടെന്ന് മടക്കി അയക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.


സെപ്തംബർ 26ന് വൈകിട്ടാണ് പദ്‌മയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. അഞ്ച് മണിയോടൊണ് നരബലി പൂർത്തിയായത്. ഈ സമയത്താണ് ലൈലയുടെ ബന്ധു അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്നത്. പകച്ചുപോയ പ്രതികൾ ബന്ധുവിനെ വീടിനകത്തേക്ക് കടത്തിവിടാതെ പറഞ്ഞുവിടുകയായിരുന്നു. ഭഗവൽ സിംഗ് ആണ് ഇയാളെ ബസ് സ്റ്റോപ്പുവരെ കൊണ്ടുവിട്ടത്.

താൻ ലൈലയുടെ വീട്ടിൽ പോയിരുന്നുവെന്ന് ബന്ധു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 'രണ്ടാഴ്ച മുമ്പ് ലൈലയുടെ വീട്ടിൽ പോയിരുന്നു. അപരിചിതനായ ഒരാളെ വീട്ടിൽ കണ്ടിരുന്നു. ഞാനോർത്തു പണിക്കാരാനാണെന്ന്. ഇതാരാണെന്ന് ചോദിച്ചപ്പോൾ മരുന്നുവാങ്ങാൻ വന്നയാളാണെന്നാണ് പറഞ്ഞത്.'- ബന്ധു പറഞ്ഞു.