
എക്കാലത്തെയും ട്രെൻഡാണ് ഹൈ ഹീൽസ് ചെരുപ്പുകൾ. കാണാൻ ഭംഗിയും സ്റ്റൈലും ഉണ്ടെങ്കിലും ഇത്തരത്തലുള്ള പാദരക്ഷകൾ കാലുകൾക്ക് അത്ര നല്ലതല്ല. എന്നിരുന്നാലും ഹൈ ഹീൽസ് ചെരുപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവൊന്നുമല്ല. എന്നാൽ ഇത് അത്ര നിസാരമായ കാര്യമല്ല. ഇത്തരം ചെരുപ്പുകൾ പതിവായി ധരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷം വരുത്തും. വളരെ കുറച്ച് ദിവസം ഉപയോഗിച്ചാൽ പോലും വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരുമെന്നതാണ് വാസ്തവം. ഹൈ ഹീൽസ് ചെരുപ്പ് ധരിക്കുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നടുവേദന
ഹൈ ഹീൽസ് ധരിക്കുമ്പോൾ നിങ്ങളുടെ കാലുകൾക്ക് ശരിയായ സപ്പോർട്ട് ലഭിക്കില്ല. ഇത് നട്ടെല്ലിന് പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നു. ഇതിലൂടെ നിങ്ങൾക്ക് അസഹനീയമായ നടുവേദനയുണ്ടാകുന്നു.
കാൽ വേദന
ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുന്നതിലൂടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത് കാലുകൾക്കാണ്. ഇവ ധരിക്കുമ്പോൾ നമ്മൾ സാധാരണ നിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഉപ്പൂറ്റി ഉയർന്നു നിൽക്കുന്നു. ഇതിലൂടെ ശരീരഭാരത്തിന്റെ ഭൂരിഭാഗവും കാൽവിരലുകളുടെ ഭാഗത്തേക്കായി മാറുന്നു.
ഇത് അസ്ഥികളെ അടക്കം ദുർബലപ്പെടുത്തുന്നതിന് കാരണമാകും.
ഞരമ്പുകൾ
ഹൈ ഹീൽസ് ധരിക്കുന്നത് ഞരമ്പുകൾക്ക് കേടുപാടുകൾ വരുന്നതിന് കാരണമാകുന്നു. കാൽ പാദത്തിൽ മരവിപ്പ് ഉണ്ടാവുകയും ഇത് കാല് മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു.
പേശി
വർഷങ്ങളായി ഹൈ ഹീൽസ് ധരിക്കുന്ന സ്ത്രീകളുടെ കാലിലെ പേശികളിൽ ബലക്ഷയം ഉണ്ടാകുന്നു. കാലിൽ വേദനയും നീരും വരുന്നതിനും ഇത് കാരണമായേക്കാം. ഹീൽസ് ധരിക്കുന്ന ശീലം മാറ്റിയാലും ഇത്തരക്കാരിൽ കാലുവേദന വിട്ടുമാറില്ല.