amrutha-suresh

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് വന്ന വ്യാജ വാർത്തകളുടെ വീഡിയോകളെ 'ട്രോളി' ഗായിക അമൃത സുരേഷ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗായിക രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് 'ഇത് കണ്ടോ?' എന്ന് അമൃത ചോദിക്കുന്നുണ്ട്.

'വീണ്ടും മറ്റൊരു ട്രോൾ വിശേഷങ്ങളിലേക്ക് എല്ലാവരെയും സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു. എന്റെ വിവാഹ വാർത്തയെക്കുറിച്ച് സംസാരിക്കുമെന്ന് കഴിഞ്ഞ ഏപ്പിസോഡിൽ പറഞ്ഞിരുന്നു. എന്റെ വിവാഹ വാർത്തയെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്.'- എന്ന് പറഞ്ഞുകൊണ്ട് 'അമൃത സുരേഷ് വീണ്ടും വിവാഹിതയാകുന്നു.വരൻ ആരാണെന്നറിയാമോ' എന്ന് പറഞ്ഞുകൊണ്ടുള്ള രണ്ട് വർഷം മുമ്പത്തെ വാർത്തകളുടെ വീഡിയോ കാണുകയാണ് അമൃത.

എന്റെ വരൻ എവിടെയെന്ന് യൂട്യൂബിലെ വീഡിയോ കണ്ടുകൊണ്ട് ഗായിക ചോദിക്കുന്നുണ്ട്. കല്യാണ വാർത്തയെക്കുറിച്ച് പറയുകയാണെങ്കിൽ, എന്റെ വിവാഹം മൂന്ന് നാല് പ്രാവശ്യം ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സാംസണിനൊപ്പം പാട്ടുപാടിയ ഒരു വീഡിയോ ഉണ്ടായിരുന്നു. പാവം സാംസണിന് നല്ലൊരു ഭാര്യയും കുട്ടിയുമൊക്കെ ഉള്ളതാണ്. അതിനുശേഷം കസിന്റെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അവനെ കല്യാണം കഴിക്കുകയാണെന്ന് പറഞ്ഞ് വാർത്തവന്നു. പിന്നെ അമൃതം ഗമയിലെ സിദ്ധാർത്ഥ്. സിദ്ധു എനിക്ക് ശരിക്കും അനിയൻ കുട്ടിയാണ്. പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. ഞങ്ങൾ രണ്ട് പേരും കൂടെ ഒരു പാട്ട് പാടിയിരുന്നു. അതിനുശേഷം ഞങ്ങളുടെ കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞു.

നെഗറ്റീവ് കമന്റുകളൊക്കെ കാണുമ്പോൾ ചില സമയത്തൊക്കെ സങ്കടമൊക്കെ വരാറുണ്ട്. ഇപ്പോൾ ഞാൻ ഇതൊക്കെ ഫണ്ണായിട്ടാണ് കാണുന്നത്. കുത്തിവേദനിപ്പിക്കുന്നതല്ലാത്ത, പേഴ്സണൽ ലൈഫിനെക്കൊണ്ടു പറയാത്ത ട്രോൾസും ഫെയ്ക്ക് ന്യൂസുകളുമൊക്കെ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.'- അമൃത പറഞ്ഞു.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)