mm

തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു. ഡിസംബറിലാണ് വിവാഹം. ജയ്‌‌പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിലാണ് വിവാഹ ചടങ്ങുകൾ. എന്നാൽ വരൻ ആരെന്ന വിവരം പുറത്തുവന്നിട്ടില്ല. ദിവസങ്ങൾക്കകം വരന്റെ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. 50 ചിത്രങ്ങൾ പൂർത്തിയാക്കിയ ഹൻസിക തെലുങ്ക് ചിത്രമായ ദേശമുദുരുവിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അല്ലു അർജുന്റെ നായികയായി അഭിനയിച്ചുതുടക്കം കുറിച്ച ഹൻസിക ബോളിവുഡിലും കന്നടയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഹൃത്വിക് റോഷന്റെ ഹിറ്റ് ചിത്രം കോയിയിൽ ഗയയിലും അഭിനയിച്ചു. തമിഴ് ചിത്രം റൗഡി ബേബി ആണ് പുതിയ ചിത്രം.