
ശരീരഭാരം എങ്ങനെ എല്ലാം കുറയ്ക്കാം എന്ന് നോക്കി നടക്കുന്നവരാണ് പലരും. വണ്ണം കുറയ്ക്കാൻ പല പല രീതികൾ ഇന്റർനെറ്റിൽ നിറഞ്ഞു നിൽക്കുന്നു. ആളുകൾ കർശനമായ ഡയറ്റുകൾ സ്വീകരിക്കുന്നത് അവരുടെ ശരീരത്തിന് തന്നെയാണ് ദോഷം. തടി കുറയ്ക്കാൻ ആരോഗ്യപരമായ രീതി പിൻതുടരാൻ ശ്രദ്ധിക്കുക . അതിന് ഏറ്റവും നല്ലത് ജീവിതശെെലിയിൽ മാറ്റങ്ങൾ കൊണ്ട് വരുക എന്നതാണ്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
1. വിശപ്പ് അനുസരിച്ച് വേണം ഭക്ഷണം കഴിക്കാൻ. വിശക്കുമ്പോൾ ഭക്ഷണം ഒഴുവാക്കി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിന് പകരം ഓട്സ്, പയർവർഗം, പഴങ്ങൾ , പച്ചക്കറികൾ എന്നിവ കഴിക്കാം. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്.
2. എല്ലാ ദിവസവും കുറച്ച് നേരം വ്യായാമത്തിനായി കണ്ടെത്തുക. ശാരീരിക വ്യായാമം ഹൃദയാരോഗ്യത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും നല്ലതാണ്. ഇത് മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്നു.
3.കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക. നല്ല ഉറക്കം ആരോഗ്യത്തിന് ആവശ്യമായ ഒരു ഘടകമാണ്. കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാൻ വിദഗ്ദ്ധർ പറയുന്നു.
4. ശരീരഭാരം കുറയ്ക്കാൻ തിരഞ്ഞെടുക്കുന്ന രീതികൾ ശരിയാണ് എന്ന് ഉറപ്പ് വരുത്തുക.
5. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക. യാത്രകൾ പോലുള്ള വിവിധ ഹോബികൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.