
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഒക്ടോബർ 18 - 1198 തുലാം 1 ചൊവ്വാഴ്ച . ( പുലർച്ചെ 5 മണി 11 മിനിറ്റ് 55 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )
അശ്വതി: വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോകണം. ഉദ്യോഗസ്ഥര്‍ക്ക് അശ്രദ്ധ നിമിത്തമുള്ള അബദ്ധങ്ങൾ ഉണ്ടാകുന്നതിനു സാദ്ധ്യത, കേസുകളോ അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം, കലഹം.
ഭരണി: ദൂരെ സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, കുടുംബ ആവശ്യത്തിന് ധനം കടം വാങ്ങേണ്ടതായി വരും, ഉറപ്പിച്ചിരുന്ന വിവാഹം ഒഴിഞ്ഞു പോകും, യാത്രയില്‍ ആപത്തുകള്‍.
കാര്‍ത്തിക: ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം, യാത്രകള്‍ ധാരാളം വേണ്ടി വരും, സാഹസികമായി കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കും, മയത്തില്‍ പെരുമാറണം.
രോഹിണി: അപ്രതീക്ഷിത തടസങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. ധനനഷ്ടം വന്നുഭവിക്കും, തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകും, സംസാരം പരുക്കമാകതിരിക്കാന്‍ ശ്രദ്ധിക്കണം.
മകയിരം: ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍, ശത്രുക്കളിൽ നിന്നും ഉപദ്രവം, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം, പരിശ്രമങ്ങൾ വിജയിക്കും, തൊഴില്‍ മേഖലയില്‍ ബുദ്ധിമുട്ടുകള്‍.
തിരുവാതിര: അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ അനുകൂല ഫലങ്ങള്‍, പ്രണയം പൂര്‍വാധികം ശക്തമാകും, വിദേശയാത്രകള്‍ നടത്താനുള്ള അനുമതി ലഭിക്കും.
പുണര്‍തം: ആശയ വിനിമയങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും, സുരക്ഷിതമായ വ്യാപാര-വിപണനങ്ങള്‍ക്ക് പണം മുടക്കും, വിനോദങ്ങളില്‍ പങ്കുചേരും, മനസുഖം, ധനനേട്ടം.
പൂയം: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും, പൊതു ജനങ്ങളില്‍ നിന്നും അംഗീകാരം കിട്ടും, ധന പരമായി ഉയർച്ച പ്രതീക്ഷിക്കാം, സന്താനങ്ങളുടെ വിവാഹത്തിന് മാര്‍ഗങ്ങള്‍ തെളിയും.
ആയില്യം: യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും, സുഹൃത്തുക്കളുടെ സഹായത്താല്‍ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും കൈവരും, കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി.
മകം: ധനപുരോഗതി നേടും. വിദേശതൊഴില്‍ നേടുന്നതിനു സാധിക്കും, ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.
പൂരം: ദൂരയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ദിനം അനുകൂലമാണ്, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, ധനപരമായി വളരെ നല്ല സമയം, പുതിയപുതിയ അവസരങ്ങള്‍ വന്നു ചേരും.
ഉത്രം: ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഠിന പരിശ്രമം വേണ്ടിവരും, പണത്തിന്‍റെ കാര്യത്തില്‍ പിശുക്ക് കാണിക്കും, ദൂരയാത്ര കൊണ്ട് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും.
അത്തം: ചികിത്സ ഫലിക്കും, സ്വയം ഭരണാധികാരം ലഭിക്കും, ഏതു കാര്യത്തിലും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക, തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ വരും, ഭാര്യാഗുണം, ശത്രുക്കള്‍ നിഷ്പ്രഭാരാകും, വാഹനഭാഗ്യം.
ചിത്തിര: ഉദ്യോഗസ്ഥന്മാര്‍ക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, വിവാഹ ആലോചനകൾ ഫല പ്രാപ്തിയിലെത്തും, അന്യരില്‍ നിന്നും നേട്ടങ്ങൾ ഉണ്ടാവും, ബന്ധു സമാഗമം.
ചോതി: സാമ്പത്തിക പുരോഗതി നേടുന്നതിന് ആരംഭം കുറിക്കും, ശമ്പളവര്‍ദ്ധനവ്, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിശേഷ വസ്ത്ര ആഭരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങള്‍ തുടങ്ങും.
വിശാഖം: വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാം. ധനമിടപാടുകൾ ശ്രദ്ധിച്ചു നടത്തുക, ജീവിതം ഗുണദോഷ സമ്മിശ്രതം ആയിരിക്കും, സുഖവും ദുഃഖവും മാറിമാറി വരും.
അനിഴം: പരിശ്രമങ്ങളില്‍ മന്ദഗതി അനുഭവപ്പെടും, തൊഴില്‍പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ വന്നേക്കാം, മനസുഖക്കുറവ്, പ്രണയ പരാജയം അനുഭവപ്പെടും, വ്യവഹാരങ്ങളില്‍ പരാജയഭീതി.
കേട്ട: പുതിയ ലക്ഷ്യങ്ങളില്‍ ഇറങ്ങരുത്. അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങള്‍ക്ക് വഴിയൊരുക്കും, കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചെലവ് വർദ്ധിക്കാം.
മൂലം: ഉപകാരം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം ഉണ്ടാകും, സര്‍ക്കാരില്‍ നിന്നും അനുകൂലമല്ലാത്ത മറുപടി.
പൂരാടം: യാത്രാക്ലേശം, അലച്ചില്‍, മറ്റ് അസ്വസ്ഥതകള്‍ ഇവ ഉണ്ടാകും, അപവാദ ആരോപണങ്ങളും കേസ്സുകളിലും തര്‍ക്കങ്ങളിലും അകപ്പെടും, ദാമ്പത്യ സുഖക്കുറവ്, കലാപരമായ കാര്യങ്ങള്‍ക്ക് കാലതാമസം.
ഉത്രാടം: ധനനഷ്ടം വരാതെ നോക്കണം, കര്‍മ്മരംഗത്ത് മന്ദത ഉടലെടുക്കും, ബുദ്ധിമുട്ടുകള്‍ക്കും ക്ലേശങ്ങള്‍ക്കും പരിഹാരം കിട്ടും, സാമ്പത്തിക പ്രയാസം മാറിക്കിട്ടും.
തിരുവോണം: പരിശ്രമം വിജയിക്കും, സര്‍വകാര്യ വിജയം,സഹ പ്രവർത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും ദൂരയാത്രയില്‍ നേട്ടം, കുടുംബ സ്നേഹം, വിദ്യാലാഭം.
അവിട്ടം: വീട്ടമ്മമാർക്ക് മാനസികാസ്വസ്ഥത ഉണ്ടാകും, ദമ്പതികൾ വളരെയധികം വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല.
ചതയം: സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം, ശത്രുജയം, തൊഴിലില്‍ മേന്മ, ദാമ്പത്യം വിജയപ്രദം, പരീക്ഷകളില്‍ ഉന്നത വിജയം.
പൂരുരുട്ടാതി : സര്‍വകാര്യജയം ഉണ്ടാകും, ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിയ്ക്കും, തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തും.
ഉത്തൃട്ടാതി: പാഴ് ചെലവുകള്‍ കൂടും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, കമിതാകളുടെ തെറ്റിധാരണകള്‍ ഒഴിവാകും, അഭിപ്രായ ഭിന്നതകള്‍ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകാൻ തീരുമാനിക്കും.
രേവതി: ബിസിനസിൽ ചില നേട്ടങ്ങളൊക്കെ കൈവരും, പുതിയ മേഖലയില്‍ പ്രവേശിക്കും, പുതിയ ഗൃഹനിര്‍മ്മാണത്തിന് കാലം അനുകൂലമാണ്, സന്താനങ്ങള്‍ മൂലം സന്തോഷവും അഭിമാനവും കിട്ടും, ധനപ്രാപ്തി.