
തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് കല്ലൂർ സ്വദേശി ഫൗസിയയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഭർത്താവുമായി പിണങ്ങി പിരിഞ്ഞുകഴിയുകയായിരുന്ന ഫൗസിയ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഫൗസിയയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.