
ഒരു ദിവസം തന്നെ നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറൽ ആകുന്നത്. ഇന്നത്തെ താരം ഒരു പെരുമ്പാമ്പാണ്. ഒരു കുറ്റൻ പെരുമ്പാമ്പ് വീട്ടിന്റെ രണ്ടാം നിലയിൽ പോകാൻ സ്റ്റെയർകെയ്സ് ഉപയോഗിക്കുന്ന വീഡിയോയാണ് വെെറൽ. ഇത് പങ്ക് വെച്ചിരിക്കുന്നത് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ്. ഒരു മണിക്കൂറിനുള്ളിൽ വീഡിയോ നാലായിരത്തിലധികം പേരാണ് കണ്ടത്.
മുകളിലേക്ക് പോകാൻ സ്റ്റെപ്പുകൾ ആവശ്യമില്ലെന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്. ഒത്തിരി പേർ വീഡിയോയ്ക്ക് കമന്റുകൾ ഇടുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
To go up,
— Susanta Nanda (@susantananda3) October 17, 2022
One doesn’t need a staircase every time ☺️☺️ pic.twitter.com/UIix7uby89