അപൂർവ ചിത്രം പുറത്ത്

മുപ്പതു വർഷം മുൻപ് നടന്ന ഒരു രഹസ്യ മോതിര കൈമാറ്റ ചിത്രം പങ്കുവച്ച് സംവിധായകൻ പത്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്ത പത്മനാഭൻ. പത്മരാജന്റെ മാലയിട്ട ചിത്രത്തിന് മുന്നിൽ രഹസ്യമായി ജയറാം പാർവതിക്ക് മോതിരം കൈമാറുന്നതാണ് ചിത്രം. സിനിമയിലല്ല എന്ന കുറിപ്പോടെ പങ്കവച്ച ചിത്രത്തിൽ വിവാഹിതരാകുന്നതിനു മുൻപുള്ള ജയറാമിനെയും പാർവതിയെയും കാണാം. തന്നെ സിനിമയിലേക്ക് കൈപിടിച്ച പത്മരാജനോട് ജയറാമിന് സ്നേഹവും ആദരവും സൂചിപ്പുന്നതാണ് ചിത്രം.അപൂർവമായ ചിത്രം സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ആഴ്‌വാർകടിയൻ നമ്പിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ച് അനന്ത പത്മനാഭൻ വിഡിയോ സന്ദേശവും പങ്കുവച്ചിട്ടുണ്ട്. ‘‘നമസ്കാരം അണ്ണാ, ഞാൻ കഴിഞ്ഞ ആഴ്ച പൊന്നിയിൻ സെൽവൻ കണ്ടിരുന്നു. പടവും ഗംഭീരം, അസൽ പെർഫോമൻസും'' എന്നാണ് ശബ്ദ സന്ദേശം.നന്ദി പപ്പൻ എന്നു പറഞ്ഞുകൊണ്ട് ജയറാം മറുപടി നൽകി. അമ്മയോട് അന്വേഷണം പറയണമെന്നും സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും .ജയറാം പറഞ്ഞു.