worldcup

ബ്ല​ൻ​ഡ്സ്റ്റ​ൺ​ ​അ​രീ​ന​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​അ​ട്ടി​മ​റി​​തു​ട​രു​ന്നു.​ ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ ​ൽ ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ര​ണ്ട് ​ത​വ​ണ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​ ​സ്കോ​ട്ട്‌​ല​ൻ​ഡ് ​42 റൺസിന് അ​ട്ടി​മ​റി​ച്ചു.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​സ്കോ​ട്ട്‌​ല​ൻ​ഡ് 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 160​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സ് 18.3​ ​ഓ​വ​റി​ൽ​ 118​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​
4​ ​ഓ​വ​റി​ൽ​ 12​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ 3​ ​വി​ക്ക​റ്ര് ​വീ​ഴ്ത്തി​യ​ ​മാ​ർ​ക്ക് ​വാ​ൾ​ട്ട്‌​സാ​ണ് ​വി​ൻ​ഡീ​സ് ​ബാ​റ്റിം​ഗ് ​നി​ര​യു​ടെ​ ​ത​ക​ർ​ച്ച​യ്ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ച്ച​ത്.​ ​ബ്രാ​ഡ് ​വീ​ൽ,​ ​മൈ​ക്കേ​ൽ​ ​ലീ​സ്ക് ​തു​ട​ങ്ങി​യ​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ 38​ ​റ​ൺ​സെ​ടു​ത്ത​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​റാ​ണ് ​വി​ൻ​ഡീ​സി​ന്റെ​ ​ടോ​പ്സ്കോ​റ​ർ.​ ​കെ​യ്ൽ​ ​മേ​യേ​ഴ്സ് 20​ ​റ​ൺ​സെ​ടു​ത്തു.​ ​ക്യാ​പ്ട​ൻ​ ​നി​ക്കോ​ളാ​സ് ​പൂ​ര​ൻ​ ​(5​),​ ​എ​വി​ൻ​ ​ലൂ​യി​സ്(14​),​ ​ബ്രൂ​ക്ക്സ് ​(4​),​ ​റോ​വ്‌​മാ​ൻ​ ​പ​വ​ൽ​ ​(5​)​ ​എ​ന്നി​വ​രെ​ല്ലാം​ ​പാ​ടെ​ ​നി​രാ​ശ​പ്പെ​ടു​ത്തി.
നേ​ര​ത്തേ​പു​റ​ത്താ​കാ​തെ​ 53​ ​പ​ന്തി​ൽ​ 65​ ​റ​ൺ​സ് ​നേ​ടി​യ​ ​ഓ​പ്പ​ണ​ർ​ ​ജോ​ർ​ജ് ​മു​ൻ​സി​യു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​സ്കോ​ട്ട‌്ല​ൻ​ഡി​നെ​ ​ന​ല്ല​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ ​മ​ക്‌​ലി​യോ​ഡ് ​(24),​ ​മൈ​ക്കേ​ൽ​ ​ജോ​ൺ​സ് ​(20​)​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​വി​ൻ​ഡീ​സി​നാ​യി​ ​ഹോ​ൾ​ഡ​റും​ ​അ​ൽ​സാ​രി​ ​ജോ​സ​ഫും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​ന​മീ​ബി​യ​ ​ശ്രീ​ല​ങ്ക​യെ​ ​അ​ട്ടി​മ​റി​ച്ചി​രു​ന്നു.

റ​ൺ​റാ​സ,​​​ ​
സിം​ബാ​ബ്‌​വെ​യ്ക്ക് ​ജ​യം

ബ്ല​​​ൻ​​​ഡ്സ്റ്റ​​​ൺ​​​ ​​​അ​​​രീ​​​ന​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​പ്രാ​ഥ​മി​ക​ ​റൗ​ണ്ട് ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​സി​ക്ക​ന്ത​ർ​ ​റാ​സ​യു​ടെ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​സിം​ബാ​‌​ബ്‌​വെ​ 31​ ​റ​ൺ​സി​ന് ​അ​യ​ർ​ല​ൻ​ഡി​നെ​ ​കീ​ഴ​ട​ക്കി.​ ​ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​സിം​ബാ​ബ്‌​വെ​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്ര് ​ന​ഷ്ട​ത്തി​ൽ​ 174​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​അ​യ​ർ​ല​ൻ​ഡി​ന് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 143​ ​റ​ൺ​സ് ​നേ​ടാ​നേ​ ​ക​ഴി​ഞ്ഞു​ള്ളൂ.
സിം​ബാ​ബ്‌​വെ​യ്ക്കാ​യി​ ​ബ്ല​സിം​ഗ് ​മു​സ​ര​ബാ​നി​ ​മൂ​ന്നും​ ​തെ​ൻ​ഡ​യി​ ​ച​താ​ര,​​​ ​റി​ച്ചാ​ർ​ഡ​ ​ഗ​രാ​വ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.​ ​കു​ർ​ട്ടി​സ് ​കം​ഫ​റാ​ണ് ​(27​)​​​ ​അ​വ​രു​ടെ​ ​ടോ​പ് ​സ്കോ​റ​ർ.
നേ​ര​ത്തേ​ 5​ ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 48​ ​പ​ന്തി​ൽ​ 82​ ​റ​ൺ​സ് ​നേ​ടി​യ​ ​റാ​സ​യാ​ണ് ​സിം​ബാ​ബ്‌​വെ​യ്ക്ക് ​ന​ല്ല​ ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ ​വെ​സ്‌​ലി​ ​മ​ധേ​വെ​രെ​ ​(22​),​​​ ​ലൂ​ക്ക് ​ജോം​ഗ്‌​വെ​ ​(​പു​റ​ത്താ​ക​ 10​ ​പ​ന്തി​ൽ​ 20​)​​​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.
അ​യ​ർ​ല​ൻ​ഡി​നാ​യി​ ​ജോ​ഷ്വാ​ ​ലി​റ്റി​ൽ​ ​മൂ​ന്നും​ ​മാ​ർ​ക്ക് ​അ​ഡ​യി​ർ,​​​ ​സി​മി​ ​സിം​ഗ് ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.