
തിരുവനന്തപുരം: കഴക്കൂട്ടം ഗവൺമെന്റ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 21 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.