
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാണാനുള്ള അമ്മയുടെ സ്വപ്നത്തെ സാക്ഷാത്കരിച്ചുകൊടുത്തിരിക്കുകയാണ് മക്കളായ റോജനും സത്യനും. പ്രായമായ അമ്മയ്ക്ക് മലമുകളിൽ എത്തുന്നത് പ്രയാസം ആയതിനാൽ മക്കൾ തോളിലേറ്റിയാണ് അവിടെ എത്തിച്ചത്.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയായ 87 കാരി ഏലിക്കുട്ടി പോൾ തന്റെ മകനോട് ഇടുക്കിയിൽ വിരിഞ്ഞ നീലക്കുറിഞ്ഞി കാണണമെന്ന് പറഞ്ഞും. രണ്ടാമതെന്നും ആലോചിക്കാതെ മക്കളായ റോജനും സത്യനും അമ്മയെ ജീപ്പിൽ കയറ്റി 100 കിലോമീറ്റർ താണ്ടി മൂന്നാറിനടുത്തുള്ള കള്ളിപ്പാറ കുന്നിലെത്തി. എന്നാൽ അവിടെ എത്തിയപ്പോഴാണ് കുന്നിൻ മുകളിലേക്ക് യാത്രായോഗ്യമുള്ള റോഡില്ലെന്ന് തിരിച്ചറിഞ്ഞത്.
അവിടെയും അവർ അമ്മയുടെ സ്വപ്‌നം ഉപേക്ഷിക്കാൻ തയ്യാറയില്ല പകരം രണ്ട് ആൺമക്കളും അവരുടെ പ്രായമായ അമ്മയെ മാറി മാറി തോളിലേറ്റി ഒന്നര കിലോമീറ്റർ മലമുകളിലേക്ക് നടന്ന് അമ്മയുടെ സ്വപ്നത്തെ സാക്ഷാത്കരിച്ചും. അവരുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ വെെറലാണ്.