
പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിന് ജീവിതശൈലിയുമായി ബന്ധമുണ്ട്. വ്യായാമരഹിതമായ ജീവിതവും ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗവും ശരീരത്തിന്റെ അമിതഭാരവും ഭാവിയിൽ പ്രശ്നമായേക്കും.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ സ്‌ത്രീകളുടെ പെൺകുട്ടികളുടെയും ആരോഗ്യത്തിന് ഭീഷണിയാണ് . പെൺകുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) വന്ധ്യത, ആർത്തവ ക്രമക്കേട്, ഗർഭാശയ കാൻസർ തുടങ്ങിയവയുടെ പ്രധാനകാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ജീവിതശൈലീ രോഗങ്ങളാണ്. ഭക്ഷണം ഒഴിവാക്കൽ (skipping meals) ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയും പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല, പോഷകസമ്പന്നമായ ആഹാരം നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും വേണം.