bollywood-drug

ബോളിവുഡ് സൂപ്പർതാരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ആരോപണവുമായി ബാബാ രാംദേവ്. ബോളിവുഡിനെയും രാഷ്ട്രീയത്തിനെയും ഒരു പോലെ ലഹരി അടക്കിവാഴുകയാണെന്നായിരുന്നു മൊറാദാബാദിൽ നടന്ന ചടങ്ങിൽ രാംദേവ് പറഞ്ഞത്. ബോളിവുഡ് നടിമാരെയും അദ്ദേഹം വിവാദ പരാമർശത്തിലൂടെ അധിക്ഷേപിച്ചു.സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും എന്നാൽ ആമിർഖാനെക്കുറിച്ച് തനിക്കറിയില്ലെന്നും ലഹരി വിരുദ്ധ കാമ്പെയിനിടയിൽ അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ കുടുങ്ങി ജയിലിലായി. നടിമാരിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് ദൈവത്തിന് മാത്രമാണ് അറിയാവുന്നത്. ഇന്ത്യയെ ലഹരിയുടെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്നും മുക്തമാക്കണമെന്നും അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. വിവാദ പരാമർശം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാദ്ധ്യമങ്ങളിലൂടെയും പ്രചരിക്കാൻ തുടങ്ങിയതോടെ രാംദേവിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സൽമാൻ ഖാനും ആമിർഖാനും ബാബാ രാം ദേവിന്റെ പരാമർശങ്ങളോട് ഇത് വരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

@yogrishiramdev ने बॉलीवुड स्टार्स पर लगाए बड़े आरोप। कहा- पिछले साल @iamsrk का बेटा ड्रग्स लेते हुए पकड़ा गया, @BeingSalmanKhan ड्रग्स लेते हैं।#Bollywood #Drugs #BabaRamdevji pic.twitter.com/Xf27YtF1NP

— INDIA 360 (@_India360_) October 16, 2022

Baba Ramdev Slams Bollywood Over Drug Abuse, Says ‘Salman Uses Drugs,…And Actresses…’#BabaRamdev #salmankhan #bollywood #drugs #shahrukhkhan https://t.co/LoObTrAKfb pic.twitter.com/mkWbVPpsmq

— News18.com (@news18dotcom) October 17, 2022