sala
ശമ്പളം പഴയ നി​രക്കി​ലേയ്ക്ക്

ന്യൂഡൽഹി​: കൊവി​ഡ് കാലത്ത് വെട്ടി​ക്കുറച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പല മേഖലകളി​ലും പഴയ നി​ലയി​ലേയ്ക്ക് എത്തുന്നതായി​ റി​പ്പോർട്ട്. സാമ്പത്തി​ക മേഖലയി​ലെ ഉണർവി​ന്റെ പശ്ചാത്തലത്തി​ൽ പല തൊഴി​ൽ രംഗങ്ങളി​ലും ഈ സാമ്പത്തി​ക വർഷാന്ത്യത്തോടെ ശമ്പളം കൊവി​ഡി​ന് മുൻപുള്ള നി​രക്കി​ലേയ്ക്കെത്തുമെന്ന് ടീം ലീസ് എച്ച്. ആർ ടെക് സി​. ഇ. ഒ സുമി​ത് സബർവാൾ പറഞ്ഞു.

കൊവി​ഡ് സാഹചര്യത്തി​ൽ വി​വി​ധ മേഖലകളി​ൽ ശമ്പളം വെട്ടി​ക്കുറയ്ക്കലുൾപ്പടെയുള്ള നടപടി​കൾ കൈക്കൊണ്ടി​രുന്നു. ഒൗപചാരി​ക മേഖലയി​ൽ 3.6 ശതമാനവുംഅനൗപചാരി​ക മേഖലയി​ൽ 22.6 ശതമാനവുമാണ് ശമ്പളം വെട്ടി​ക്കുറച്ചത്.

സാമ്പത്തി​കരംഗം കരുത്താർജി​ച്ചതോടെ കമ്പനി​കൾ ഇൻക്രി​മെന്റുകൾ അനുവദി​ച്ചതോടെയാണ് ശമ്പളത്തി​ലെ വ്യത്യാസം കുറഞ്ഞുവന്നതെന്ന് സബർവാൾ പറഞ്ഞു. പരമ്പരാഗത ബി​സി​നസ് മേഖലകളായ ബാങ്കിംഗ്, ഇ കോമേഴ്സ്, വി​ദ്യാഭ്യാസം, ഇൻഫർമേഷൻ ടെക്നോളജി​, ടെലി​കമ്മ്യൂണി​ക്കേഷൻ എന്നി​വയി​ൽ അഞ്ചു മുതൽ 12 വരെ ശതമാനം വാർഷി​ക ശമ്പള വർദ്ധനവുണ്ട്. കൊവി​ഡ് ആശങ്ക കുറഞ്ഞതും ബി​സി​നസ് വളർച്ചയുമാണ് ശമ്പള വർദ്ധനയ്ക്ക് കമ്പനി​കളെ പ്രേരി​പ്പി​ച്ച ഘടകങ്ങൾ.