yashoda

തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് യശോദ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബർ 11 ന് തിയേറ്ററുകളിൽ എത്തും. ഹരിയും ഹരീഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ​ശത്രു,​മധുരിമ, ​ കൽപിക ഗണേഷ്,​ ദിവ്യ ശ്രീപാദ,​ പ്രിയങ്ക ശർമ്മ തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ന്യൂജെൻ ആക്ഷൻ ത്രില്ലറായാണ് ചിത്രമെത്തുന്നത്. 100 ദിവസം കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

യശോദ ഒരു എഡ്ജ് ഒഫ് ദി സീറ്റ് ത്രില്ലറാണ് എന്നാണ് നിർമ്മാതാവ് അഭിപ്രായപ്പെടുന്നത്. പുറത്ത് വന്ന ടീസറിൽ ഗർഭിണിയായ സമാന്തയെയാണ് കാണിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ യു ടേൺ എന്ന ഹൊറർ ത്രില്ലറിന് ശേഷം സാമന്തയുടേതായി പുറത്തിങ്ങുന്ന സോളോ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.