തിരുവനന്തപുരം:അഴിമതിക്കും മയക്കുമരുന്നിനുമെതിരായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സീറോമലങ്കര കത്തോലിക്ക ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും.