drone-

ന്യൂഡൽഹി: അതിർത്തി കാക്കുന്നതിന് സഹായിക്കാൻ സൈന്യത്തിലേക്ക് 363 ഡ്രോണുകൾ വാങ്ങും. ഇതിന്റെ പ്രാരംഭ ടെൻഡർ നടപടികൾ ഇന്നലെ തുടങ്ങി. 163 ഡ്രോണുകൾ ഉയർന്ന പ്രദേശങ്ങൾക്കായും, 200 എണ്ണം ഇടത്തരം ഉയരമുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാനുമാണ് വാങ്ങുന്നത്. അടിയന്തര സംഭരണത്തിന്റെ ഭാഗമായാണ് ഡ്രോണുകളെത്തുന്നത്.

വാങ്ങുന്ന ഡ്രോണുകൾക്ക് ശക്തമായ കാറ്റിനെ പ്രതിരോധിക്കാനും കഴിയും. ഇടത്തരം ഡ്രോണുകൾക്ക് 20 കിലോഗ്രാം സാധനം വഹിക്കാനും കഴിയും.