
ലണ്ടൻ : ബ്രിട്ടണിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ മിനി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഭൂരിഭാഗം നികുതി ഇളവുകളും പിൻവലിക്കുമെന്ന് ധനമന്ത്രി ജെറമി ഹണ്ട് അറിയിച്ചു. മുൻ ധനമന്ത്രി ക്വാസി ക്വാർടെംഗ് കഴിഞ്ഞ മാസം അവതരിപ്പിച്ച മിനി ബഡ്‌ജറ്റിലെ നയങ്ങൾ ബ്രിട്ടണിൽ സാമ്പത്തിക തിരിച്ചടിയ്ക്ക് കാരണമായിരുന്നു. സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാനും സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾ തണുപ്പിക്കാനുമാണ് ജെറമിയുടെ നീക്കം. മിനി ബഡ്ജറ്റിന് പിന്നാലെ ഡോളറിനെതിരെ പൗണ്ട് ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ഐ.എം.എഫ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നികുതി വെട്ടിക്കുറച്ചതിനെ വിമർശിക്കുകയും ചെയതിരുന്നു.