most-beautiful-women

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ, ബ്രിട്ടീഷ് നടിയായ ജോഡി കോമറിനാണ് ഈ സവിശേഷമായ പട്ടം ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയമായ അഴകളവുകളുടെ അടിസ്ഥാനത്തിൽ ഹാർലി സ്ട്രീറ്റ് കോസ്‌മെറ്റിക് സർജൻ ഡോ.ജൂലിയൻ ഡി സിൽവ തയ്യാറാക്കിയ പട്ടികയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 29-കാരിയായ ജോഡി കോമർ ഈ വിശേഷണത്തിന് അർഹയായിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ മോഡലുകളും നടികളും അടങ്ങിയ പട്ടികയുടെ ആദ്യ പത്തിൽ ദീപിക പദുക്കോണും ഇടം പിടിച്ചിട്ടുണ്ട്. ലോക സുന്ദരി പട്ടികയുടെ ഒമ്പതാം സ്ഥാനത്താണ് ദീപിക പദുക്കോണുള്ലത്.

കണ്ണുകൾ, പുരികം, മുക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം ചിട്ടയോടെ പരിശോധിച്ച് നടത്തുന്ന പുരാതനമായ ‘ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി’ പ്രകാരമാണ് സുന്ദരികളെ തിരഞ്ഞെടുത്തത്. ഗോൾഡൻ ബ്യൂട്ടി റേഷ്യോയുമായി 98.7 ശതമാനം അനുപാതമായിരുന്നു ഒന്നാം സ്ഥാനത്തെത്തിയ ജോഡി കോമറിനുള്ളത്. രണ്ടാം സ്ഥാനം ഹോളിവുഡ് നായികയായ സെൻഡായയ്ക്കാണ്. മൂന്നാം സ്ഥാനത്ത് സൂപ്പർ മോഡലായ ബെല്ലാ ഹദീദും നാലാം സ്ഥാനത്ത് പോപ്പ് ഗായികയായ ബെയോൺസും അഞ്ചും ആറും സ്ഥാനത്ത് ഗായികമാരായ അരിയാന ഗ്രാൻഡെയും ടെയ്‌ലർ സ്വിഫ്റ്റുമാണുള്ലത്. മോഡലായ കിം കർദാഷിയാൻ എട്ടാം സ്ഥാനത്തുണ്ട്. ഫ്രീ ഗൈ, ലാസ്റ്റ് ഡ്യുവൽ എന്നീ ചിത്രങ്ങളിലടക്കം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഏറെ സ്വീകാര്യയാണ് ജോഡി കോമർ.

പട്ടികയിൽ ഇടം പിടിച്ചവരും ഗോൾഡൻ ബ്യൂട്ടി റേഷ്യോയും

ജോഡി കോമർ – 94.52%, സെൻഡായ – 94.37%, ബെല്ലാ ഹദീദ് – 94.35%, ബെയോൺസെ – 92.44%,അരിയാന ഗ്രാൻഡെ – 91.81%, ടെയ്‌ലർ സ്വിഫ്റ്റ്– 91.64%, ജൗർദാൻ ഡൻ – 91.39%, കിം കർദാഷിയാൻ – 91.28%, ദീപിക പദുക്കോൺ- 91.22%, ഹോയിയോൻ ജുംഗ് – 89.63%