
വൈഫ് സ്വാപ്പിംഗിന് നിർബന്ധിച്ച ഭർത്താവിനെതിരെ പരാതിയുമായി യുവതി. രാജസ്ഥാനിലെ ബിക്കാനീറിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജരായ ഭർത്താവിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ഭാര്യമാരെ പരസ്പരം കൈമാറുന്നതിന് വിസമ്മതിച്ചതിന് യുവതിയെ ഭർത്താവ് ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു, ഭർത്താവ് ഹോട്ടൽ മുറിയിൽ തന്നെ പൂട്ടിയിട്ടു. ഫോൺ തട്ടിപ്പറിച്ചു. രണ്ടുദിവസം കഴിഞ്ഞ് ലഹരിക്ക് അടിമയായ നിലയിലാണ് മടങ്ങിയെത്തിയതെന്നും യുവതി പറയുന്നു. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്നും പല സ്ത്രീകളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും ആൺകുട്ടികളുമായും ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്നും യുവതി ആരോപിച്ചു.
ഭാര്യമാരെ പരസ്പരം കൈമാറുന്നതിന് നിർബന്ധിച്ചപ്പോൾ താൻ നിഷേധിച്ചു. തുടർന്ന് ഭർത്താവ് ആക്രമിച്ചു. ഭർത്താവിന്റെ ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റതായും പരാതിയിൽ പറയുന്നു.
പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമത്തിനടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.